Channel 17

live

channel17 live

ജില്ലയിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

നവീകരണം പൂര്‍ത്തിയാക്കിയ ചിറ്റണ്ട – തലശ്ശേരി, പുത്തരിത്തറ – കൊണ്ടാഴി, അത്താണി – പുതുരുത്തി, കാണിപ്പയ്യൂര്‍ – ഇരിങ്ങപ്പുറം, കനക മല – ചാത്തന്‍ മാസ്റ്റര്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. അഴിമതി രഹിതവും സമയബന്ധിതവുമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ ഗതാഗതസൗകര്യങ്ങള്‍ ഉന്നത നിലവാരത്തിലാക്കുയാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 14 ജില്ലകളിലായി 50 റോഡുകളും തിരുവനന്തപുരം ജില്ലയിലെ 12 സ്മാര്‍ട്ട് റോഡുകളുമാണ് ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചത്.

പശ്ചാത്തല വികസനത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റിയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗ്രാമീണ റോഡുകള്‍ മുതല്‍ നഗരങ്ങളിലെ പ്രധാന റോഡുകള്‍ ഉള്‍പ്പടെയാണ് ഇന്ന് നാടിന് സമര്‍പ്പിക്കുന്നത്. ഡിസൈന്‍ റോഡുകളുടെ നിര്‍മാണവും, ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ റോഡുകളെ ഉയര്‍ത്തുമെന്ന സര്‍ക്കാരിന്റെ ഉറപ്പാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ 50 ശതമാനം റോഡുകള്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടത് നാലുവര്‍ഷം കഴിയുമ്പോള്‍ 60 ശതമാനം പൂര്‍ത്തിയാക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്ന് കോടി രൂപയുടെ ഭരണാനുമതി നല്‍കി ചിറ്റണ്ട – തലശ്ശേരി റോഡും 3.69 കോടി രൂപയുടെ ഭരണാനുമതി നല്‍കി പുത്തരിത്തറ – കൊണ്ടാഴി റോഡും നവീകരിച്ച് ബി എം ബി സി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി. പാര്‍ശ്വഭിത്തി, കലിങ്കുകളുടെ നിര്‍മ്മാണവും റിഫ്‌ലക്ടറുകള്‍, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയാണ് റോഡ് നാടിന് സമര്‍പ്പിക്കുന്നത്.

വരവൂര്‍ വനിത തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ചേലക്കര എം എല്‍ എ യു.ആര്‍ പ്രദീപ് ശിലാഫലകം അനാച്ഛാദനം ചെയ്തു. തലപ്പിള്ളി സബ് ഡിവിഷന്‍ പി ഡബ്ല്യു ഡി റോഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. സ്മിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സാബിറ, വരവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബാബു, വരവൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം വിമല പ്രഹ്ലാദന്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

അത്താണി – പുതുരുത്തി റോഡ്

അത്താണി പുതുരുത്തി റോടിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എ.സി മൊയ്തീന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

കുന്നംകുളം നിയോജകമണ്ഡലത്തിലെ മുഴുവന്‍ റോഡുകളും ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തികള്‍ നടന്നുവരികയാണെന്നും കേരളത്തിന്റെ മനോഹര റോഡുകളിലൊന്നായി കേച്ചേരി പന്നിത്തടം റോഡിനെ മാറ്റാനായെന്നും എ.സി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. കുന്നംകുളം നിയോജകമണ്ഡലത്തിലെ 90 ശതമാനം റോഡുകളും ബി എം ആന്‍ഡ് എ ബി സി നിലവാരത്തില്‍ പൂര്‍ത്തീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം എരുമപ്പെട്ടിയിലെ വ്യവസായ എസ്റ്റേറ്റ് പദ്ധതിയും യാഥാര്‍ത്ഥ്യമാകുന്നതോടെ വികസന സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയേയും മെഡിക്കല്‍ കോളേജിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മങ്ങാട് പുതുരുത്തി അത്താണി റോഡ്. പുതുരുത്തി പള്ളി മുതല്‍ മങ്ങാട് സെന്റര്‍ വരെയുള്ള 3.40 കിലോമീറ്റര്‍ ചിപ്പിങ് കാര്‍പെറ്റ് റോഡ് ബി എം ആന്‍ഡ് ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. റോഡ് നവീകരണത്തിന്റെ ഭാഗമായി കാന നിര്‍മാണം, ഐറിഷ് ഡ്രയിന്‍, റോഡ് വീതി കൂട്ടിയുള്ള സുരക്ഷ പ്രവര്‍ത്തികളും നടത്തി.

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. വി.സി ബിനോജ്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ സുമന സുഗതന്‍, ഷീജ സുരേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മാഗി അലോഷ്യസ്, എം.കെ ജോസ്, റിജി ജോര്‍ജ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ നകുല പ്രമോദ്, സഹകരണ ബാങ്ക് പ്രസിഡന്റ് യു.എസ് കൃഷ്ണന്‍കുട്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാണിപ്പയ്യൂര്‍ – ഇരിങ്ങപ്പുറം റോഡ്

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കുന്നംകുളം നിയോജക മണ്ഡലത്തിലെ നഗരസഭ പരിധിയില്‍ ബി.എം.ബി.സി നിലവാരത്തില്‍ മൂന്ന് കോടി രൂപ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ കാണിപ്പയ്യൂര്‍ മുതല്‍ ഇരിങ്ങപ്പുറം വരെയുള്ള 2/800 കിലോ മീറ്റര്‍ റോഡിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കുന്നംകുളം ചെമ്മണ്ണൂര്‍ ഷേഖ് പാലസില്‍ സജ്ജീകരിച്ച പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.

നവീകരണത്തിന്റെ ഭാഗമായി കാണിപ്പയ്യൂര്‍ – ഇരിങ്ങപ്പുറം റോഡില്‍ 522 കി.മീറ്റര്‍ നീളത്തില്‍ പുതിയ കാന, 14 മീറ്റര്‍ സംരക്ഷണ ഭിത്തി, കല്‍വെര്‍ട്ട് പുനരുദ്ധാരണം, ഡ്രൈനേജ് സംവിധാനം, താഴ്ന്നു കിടന്നിരുന്ന ഭാഗങ്ങള്‍ ഉയര്‍ത്തല്‍, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഗതാഗത അടയാളങ്ങള്‍, റിഫ്‌ലെക്ടറുകള്‍ അടയാളപ്പെടുത്തല്‍ എന്നിവ നടത്തി. 2020-21 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരണം നടത്തിയിട്ടുള്ളത്.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ ഷെബീര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ടി.സേമശേഖരന്‍, കൗണ്‍സിലര്‍മാരായ പി.വി സജീവന്‍, ഷീജ ഭരതന്‍, എം.വി വിനോദ്, ടി.ബി ബിനീഷ്, പിഡബ്ല്യുഡി എ. ഇ സ്മിജമോള്‍, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കനക മല – ചാത്തന്മാസ്റ്റര്‍ റോഡ്

നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചാത്തന്‍മാസ്റ്റര്‍ റീച്ച് രണ്ടിന്റെ ഉദ്ഘാടനം വിദ്യഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കനകമല സെന്റ് ആന്റണീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം നിര്‍വ്വഹിച്ചു.

കൊടകര – കോടശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുത്തുകാവ് മുതല്‍ മേച്ചിറ ജങ്ഷന്‍ വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ ദൂരമുള്ള റോഡ് 8.98 കോടി രൂപ ചെലവഴിച്ച് ബി എം ആന്‍ഡ് ബി സി നിലവാരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജെയിംസ്, കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി രജീഷ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം ബാഹുലേയന്‍ എന്‍.ഡി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോയ് നെല്ലിശ്ശേരി, ബിജി ഡേവിസ്, പ്രനില ഗിരീശന്‍, ഷിനി ജെയ്‌സണ്‍, ഷീബ ജോഷി, ടി.വി പ്രജിത്ത്, സജിനി സന്തോഷ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാബിയ പി.പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!