ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ. സോലാപൂർ വാൽചന്ദ് കോളേജിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹാരാഷ്ട്ര സ്വദേശിനിയായ സ്വാതി 2023 സിവിൽ സർവീസ് ബാച്ചുകാരിയാണ്. സബ് കളക്ടർ ശ്രീ അഖിൽ വി മേനോൻ, എ ഡി എം ശ്രീ മുരളി ടി, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അസിസ്റ്റന്റ് കളക്ടറേ സ്വീകരിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ
