Channel 17

live

channel17 live

ജില്ലാതല ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു

എക്സൈസ് വിമുക്തി മിഷൻ, തദ്ദേശ സ്വയം ഭരണവകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, കോളേജിയേറ്റ് എജ്യുക്കേഷൻ, പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലെയും ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ സംവാദ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.

എക്സൈസ് വിമുക്തി മിഷൻ, തദ്ദേശ സ്വയം ഭരണവകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, കോളേജിയേറ്റ് എജ്യുക്കേഷൻ, പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലെയും ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ സംവാദ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ റെജി ജോയ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ പി കെ സതീഷ് പദ്ധതി വിശദീകരണം നടത്തി.

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സെബിന്ദ് കുമാർ മോഡറേറ്ററായി. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഫാദർ കെ എ മാർട്ടിൻ, കേരള മദ്യ നിരോധന സമിതി മുൻ ജനറൽ സെക്രട്ടറി ഇ എ ജോസഫ്, കോളേജ് പിടിഎ പ്രസിഡന്റ് അഡ്വ. ടോജോ, എൻഎസ്എസ് കോ-ഓർഡിനേറ്റർ ഡോ. ജോബി പോൾ, എൻസിസി കോ-ഓർഡിനേറ്റർ ഡോ. സാബു തുടങ്ങിയവരും എൻഎസ്എസ്, എൻസിസി അംഗങ്ങളും സംവാദത്തിൽ പങ്കെടുത്തു. മദ്യ നിരോധനവും മദ്യ വർജ്ജനവും, ചെറിയ രീതിയിലുള്ള ലഹരി ഉപയോഗവും അടിമത്തവും, ലഹരി – പ്രതിരോധം, ചികിത്സ, റീഹാബിലിറ്റേഷൻ, ലഹരി – നിയമങ്ങളും ശിക്ഷകളും എന്നിവ സംവാദ വിഷയമായി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!