Channel 17

live

channel17 live

ജില്ലാ കളക്ടർ കുട്ടനെല്ലൂർ ഗവ. കോളേജ് ഹെലിപാഡ് സന്ദർശിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി സുരക്ഷാ മുൻകരുതൽ കൈക്കൊള്ളുന്നതിന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ കുട്ടനെല്ലൂർ സി അച്ചുതമേനോൻ ഗവ.കോളേജ് ഹെലിപാഡ് സന്ദർശിച്ചു. ഹെലിപാഡ് പരിസരത്ത് സുരക്ഷയ്ക്ക് തടസമായ മൺകൂന, വൃക്ഷച്ചില്ലകൾ എന്നിവ നീക്കം ചെയ്യാൻ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, പൊതുമരാമത്ത് റോഡ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാർ, പോലീസ്, റവന്യു, ഫയർഫോഴ്സ്, കെ ആർ എഫ് ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ ജില്ലാ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!