Channel 17

live

channel17 live

ജില്ലാ കോടതി മുതൽ താഴേ തട്ടിലുള്ള കീഴ്ക്കോടതികളുടെ വിചാരണാ പ്രവർത്തി സമയം രാവിലെ 11 മണിയിൽ നിന്ന് 10 മണി ആക്കാനുള്ള ഹൈക്കോടതിയുടെ നിർദ്ദേശത്തിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (IAL) ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകി

അഡീഷണൽ അഡ്വക്കേറ്റ് ജനറലും ഐ.എ.എൽ സംസ്ഥാന പ്രസിഡന്റുമായ അഡ്വ.KP ജയചന്ദ്രൻ, ഐ.എ.എൽ സംസ്ഥാന സെക്രട്ടറി അഡ്വ. സി.ബി.സ്വാമിനാഥൻ, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.A ജയശങ്കർ, ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.അയൂബ്ഖാൻ, അഡ്വ. ഹരീഷ് വാസുദേവൻ, ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം.എച്ച് ഹനിൽ കുമാർ എന്നിവർ നേതൃത്വം നൽകിയ IAL സംഘമാണ് ചീഫ് ജസ്റ്റിസിന് നിവേദനം നൽകിയത്.

ജില്ലാ കോടതി മുതൽ താഴേ തട്ടിലുള്ള കീഴ്ക്കോടതികളുടെ വിചാരണാ പ്രവർത്തി സമയം രാവിലെ 11 മണിയിൽ നിന്ന് 10 മണി ആക്കാനുള്ള ഹൈക്കോടതിയുടെ നിർദ്ദേശത്തിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (IAL) ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകി. അനാവശ്യമായി സമയം മാറ്റിയാൽ അഭിഭാഷകർക്കും ന്യായാധിപർക്കും വ്യവഹാരികൾക്കും അഡ്വക്കേറ്റ് ക്ലർക്കുമാർക്കും നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുമെന്നും അതുവഴി കാര്യക്ഷമവും ഗുണപരവുമായ നീതി നിർവഹണത്തിന് തടസ്സം ഉണ്ടാകുമെന്നും നിവേദനത്തിൽ ഐ.എ.എൽ വ്യക്തമാക്കുന്നു. അതോടൊപ്പം ഇ ഫയലിംഗ് മൂലം അഭിഭാഷകർ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് ഇ ഫയലിംഗ് നിർബന്ധമാക്കരുതെന്നും ഐ.എ.എൽ ചീഫ് ജസ്റ്റിസ് ആഷിശ് ജെ. ദേശായിയോട് അഭ്യർത്ഥിച്ചു.
അഡീഷണൽ അഡ്വക്കേറ്റ് ജനറലും ഐ.എ.എൽ സംസ്ഥാന പ്രസിഡന്റുമായ അഡ്വ.KP ജയചന്ദ്രൻ, ഐ.എ.എൽ സംസ്ഥാന സെക്രട്ടറി അഡ്വ. സി.ബി.സ്വാമിനാഥൻ, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.A ജയശങ്കർ, ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.അയൂബ്ഖാൻ, അഡ്വ. ഹരീഷ് വാസുദേവൻ, ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം.എച്ച് ഹനിൽ കുമാർ എന്നിവർ നേതൃത്വം നൽകിയ IAL സംഘമാണ് ചീഫ് ജസ്റ്റിസിന് നിവേദനം നൽകിയത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!