ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കുറ്റിച്ചിറ ചായ്പൻകുഴി റോഡിൽ വെള്ളക്കെട്ട്.തന്മൂലം കാൽനട യാത്രക്കാർ ബുദ്ധിമുട്ടുന്നു.ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ട് നല്കണമെന്ന നാട്ടുകാരുടെ ദീർഘകാല ആവശൃം ഇനിയും നടപ്പിലായിട്ടില്ല.അതിരപ്പിളളി, ചാർപ്പ,വാഴച്ചാൽ,മലക്കപ്പാറ, എന്നീ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുളള സമാന്തര പാതയാണിത്.98ട്രിപ്പുകൾ ബസ് സർവ്വീസ് നടത്തുന്ന റൂട്ടാണിത്.കൂടാതെ മ റ്റനേകം വാഹനങ്ങളും ദിനംപ്രതി കടന്ന് പോകുന്നു.നാല് വർഷമായി തകർന്ന് കിടക്കുന്ന റോഡിന്റെ ഒരു കീ.മീ.ദൂരം ഒരു വർഷം മുന്പ് ടാറിങ്ങ് നടത്തിയിരുന്നു.ബാക്കി വരുന്ന ഒന്നര കീ.മീ.ദൂരത്തിൽ250മീറ്റർകോടശേരി ഗ്രാമ പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തു.റോഡ് ഭാഗികമായി തുറന്ന് കൊടുത്തുവെങ്കിലും പണികൾ പൂർത്തിയായിട്ടില്ല. ഇനി ടാറിങ് ജോലികൾ ചെയ്യണം.അതിന് കരാർ ഏറ്റെടുത്തുവെങ്കിലും എഗ്രിമെന്റ് ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് അനുമതി നല്കിയിട്ടില്ല.ചാലക്കുടിയിൽ നിന്ന് കുറ്റിച്ചിറ വരെയും ചായ്പൻകുഴിയിൽ നിന്ന് മലക്കപ്പാറ വരെയും പൊതുമരാമത്ത് വക റോഡാണ്. ഇതിനിടയിലുളള 2.5കീ.മീ.ദൂരം മാത്രമാണ് ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും റോഡ് പി.ഡബ്യൂ.ഡി.ക്ക് വിട്ട് നൽകാത്ത നടപടിയിലും പ്രതിഷേധിച്ച് കൊണ്ട് നാട്ടുകാർ ധർണ്ണയുുൾപ്പടെ വലിയ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.കാലതാമസം വരുത്താതെ റോഡ് സഞ്ചാര യോഗൃമാക്കി പൊതുമരാമത്ത് വകുപ്പിനെ ഏല്പിക്കണമെന്നാണ് നാട്ടുകാർ ആവശൃപ്പെടുന്നത്.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കുറ്റിച്ചിറ ചായ്പൻകുഴി റോഡിൽ വെള്ളക്കെട്ട് തന്മൂലം കാൽനട യാത്രക്കാർ ബുദ്ധിമുട്ടുന്നു
