Channel 17

live

channel17 live

ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം

ജില്ലാ ശിശുക്ഷേമ സമിതിയുടെ വാർഷിക പൊതുയോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ബാലപാർലമെന്റ് പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളെ ജനാധിപത്യ മൂല്യങ്ങൾ പഠിപ്പിക്കുന്നതിൽ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സമിതിയുടെ വിവിധ പദ്ധതികൾ ജനകീയമായി താഴെ തട്ടിൽ എത്തിക്കുന്നതിന് നവമാധ്യമങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി. ജി ശരണ്യ അധ്യക്ഷയായി.

പ്രവേശനോത്സവം, പരിസ്ഥിതി ദിനാഘോഷം, ശില്പശാലകൾ, കരിയർ ഗൈഡൻസ് ക്ലാസ്, ചിത്രരചന മത്സരം, ശിശുദിന പ്രസംഗം- രചന മത്സരങ്ങൾ, ബാലപാർലമെന്റ്, ട്രൈബൽ കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ്, സൈക്കോളജിക്കൽ ശില്പശാല, ശിശു പരിചരണ കേന്ദ്രം, ശിശുക്ഷേമ സ്കോളർഷിപ്പ്, ഒ എൻ വി കുറുപ്പ് സ്മാരക അവാർഡ്, അമ്മത്തൊട്ടിൽ തുടങ്ങിയ ജില്ലാ ശിശുക്ഷേമ സമിതിയുടെ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.

ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി.കെ വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ വി. കെ ഉണ്ണികൃഷ്ണൻ വരവ്- ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. കെ പശുപതി ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ട്രഷറർ കെ ജയപാൽ സംസ്ഥാന റിപ്പോർട്ടിംഗ് നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പി. ഭാനുമതി, എക്സിക്യൂട്ടീവ് അംഗം ബിന്നി ഇമ്മട്ടി, ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദീർഘകാലമായി ഒളരിക്കര, കാളത്തോട് ക്രഷുകളിൽ ആയ സർവീസ് നടത്തി വിരമിച്ച മേരി ജോസ്, സി. എ മാഗി എന്നിവരെ ആദരിച്ചു. കാർഷിക സർവകലാശാലയിലെ ക്രഷ് നടത്തിപ്പ് സർവകലാശാല ഏറ്റെടുത്ത സാഹചര്യത്തിൽ മുൻപ് ഒപ്പുവെച്ച മെമ്മറാണ്ടം പിൻവലിക്കണമെന്നും അവിടുത്തെ സാധനസാമഗ്രികൾ മറ്റു ക്രഷുകൾക്ക് കൈമാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും അവതരിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!