ബയോമെഡിക്കൽ മാലിന്യം പൊതുസ്ഥലത്തു വലിച്ചെറിഞ്ഞവരെ കണ്ടെത്താൻ സഹായിച്ച സെന്റ് ആന്റണിസ് എൽ പി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഇബ്രാഹിം നാസിമിനെ ജില്ലാ ശുചിത്വ മിഷൻ അനുമോദിച്ചു. സ്കൂൾ അസംബ്ലിയിൽ ചേർന്ന ചടങ്ങിൽ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ് മെമെന്റോയും ജില്ലാ മിഷൻ ജീവനക്കാരുടെ സ്നേഹ സമ്മാനമായി 2500/- രൂപ ക്യാഷ് പ്രൈസും നൽകി. പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, സ്കൂൾ ഹെഡ് മാസ്റ്റർ സജു, പി ടി എ പ്രസിഡന്റ് ദിനേഷ് നായർ, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ നിവേദിത രമേഷ് എന്നിവർ പങ്കെടുത്തു.
ജില്ലാ ശുചിത്വ മിഷൻ അനുമോദിച്ചു
