കയ്പമംഗലം മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 2023 – 24 ലെ പ്ലാൻ ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീജ വിഎസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു കൊടുങ്ങല്ലൂർ എ ഇ ഒ പി മൊയ്തീൻ കുട്ടി മുഖ്യാത്ഥിതിയായി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം നൗഷാദ്,ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ജയ, ബ്ലോക്ക് മെമ്പർ ശോഭന ശാർഖത രൻ, വാർഡ് മെമ്പർ പ്രകാശിനി മുല്ലശ്ശേരി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. നന്ദി പി ടി എ പ്രഡണ്ട് അൻസിൽ പുന്നിലത്തും പറഞ്ഞു.
ജി എഫ് എൽ പി വേക്കോടിന് ഭൗതിക സൗകര്യം ഒരുങ്ങുന്നു
