മാള: ജീവനേയും ജീവിതത്തേയും ആദരിക്കാനും വളർത്താനും ഏവരും പരിശ്രമിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. കുഴിക്കാട്ടുശ്ശേരി മരിയ തെരേസ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ 31 മത് വിദ്യാർത്ഥികളുടെ തിരി തെളിയിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പാവനാത്മ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ട്രീസ ജോസഫ് സി എച്ച് എഫ് അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി പുതുശ്ശേരി സമ്മാനദാനം നിർവഹിച്ചു. സിസ്റ്റർ ബ്ലെയ്സ് സി എച്ച് എഫ് വിദ്യാർഥികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഫാദർ ജോൺ കവലക്കാട്ട്, ഡോ. സിസ്റ്റർ മരിയ ജോൺ സി എച്ച് എഫ്,ഡോ. സിസ്റ്റർ ആഗ്നസ് ജോസ് സി എച്ച് എഫ്, ഡോ. സിൻസില, സിസ്റ്റർ ആത്മ സി എച്ച് എഫ് എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡെയ്സി മരിയ സി എച്ച് എഫ് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻ ബാസ്റ്റിൻ സി എച്ച് എഫ് നന്ദിയും പറഞ്ഞു.
ജീവനേയും ജീവിതത്തേയും ആദരിക്കാനും വളർത്താനും ഏവരും പരിശ്രമിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ
