Channel 17

live

channel17 live

ജൂലായ് 22 മുതൽ കൂടൽമാണിക്യം കൂത്തമ്പലത്തിൽ സുഭദ്രാധനഞ്ജയം കൂടിയാട്ടം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 22 മുതൽ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ പുരുഷാർത്ഥ കൂത്തുൾപ്പെടെ സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറും. തീർത്ഥയാത്ര ചെയ്ത് ഭാരതവർഷം മുഴുവൻ സഞ്ചരിച്ച അർജ്ജുനൻ തന്റെ ഉറ്റമിത്രമായ കൗണ്ഡിന്യ(വിദൂഷകൻ)നോടു കൂടി ദ്വാരകയിൽ ചെന്ന് ശ്രീകൃഷ്ണനെ കണ്ട് സുഭദ്രയെ വിവാഹം ചെയ്യാനുള്ള അനുവാദം വാങ്ങുന്നതാണ് കഥാസന്ദർഭം.

ഇതിനിടയിൽ ശിഖിനിശലഭം, ചലകുവലയം, സൗന്ദര്യം സുകുമാരതാ തുടങ്ങിയ അഭിനയ പ്രധാനമുളള ഭാഗങ്ങളും,
വിദൂഷകന്റെ വാചികാഭിനയത്തിന് പ്രാധാന്യമുള്ള വിവാദം, വിനോദം, അശനം, രാജസേവ എന്നീ വളരെ വിരളമായി മാത്രം അരങ്ങേറുന്ന പുരുഷാർത്ഥവും അരങ്ങേറും എന്ന പ്രത്യേകതയും ഉണ്ട്. ജൂലായ് 22ന് അർജ്ജുനന്റെ പുറപ്പാട്, 25ന് വിദൂഷകൻ പുറപ്പാട്, 26ന് വിവാദം, 27ന് വിനോദം, 28, 29 ദിവസങ്ങളിൽ അശനം, 30, 31 ദിവസങ്ങളിൽ രാജസേവ എന്നിങ്ങനെ നീളുന്ന കൂടിയാട്ടം ആഗസ്റ്റ് 2ന് സമാപിക്കും. എല്ലാ ദിവസവും വൈകീട്ട് 7ന് തുടങ്ങും.

ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ ചാക്യാർ മഠം ഗുരു അമ്മന്നൂർ കുട്ടൻചാക്യാരുടെ നേതൃത്വത്തിൽ ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ, ഡോ അപർണ്ണ നങ്ങ്യാർ, അമ്മന്നൂർ മാധവ് ചാക്യാർ, പി കെ ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ശരത് നാരായണൻ നമ്പ്യാർ, ഡോ അപർണ്ണ നങ്ങ്യാർ, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ, കലാമണ്ഡലം സതീശൻ, ജയൻ മാരാർ എന്നിവർ പങ്കെടുക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!