Channel 17

live

channel17 live

ജൂലൈ 3 പൊതു അവധി പ്രഖ്യാപിക്കണം ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി

ഇരിങ്ങാലക്കുട: കേരള ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമർഹിക്കുന്ന മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ 3 നു പൊതു അവധി പ്രഖ്യാപിക്കുക, ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തു വിടുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി അഗംങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനു അപേക്ഷ സമർപ്പിച്ചു.

കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ ഓർമ്മദിനമായാ ജൂലൈ 3 നു കേരളത്തിലെ വിവിധ സർവ്വകലാശാലകൾ നടത്താനിരിക്കുന്ന പരീക്ഷകൾ മാറ്റിവക്കണമെന്നും ഒപ്പം അന്നേ ദിവസം പൊതു അവധി പ്രഖ്യാപിക്കണമെന്നും മാത്രമല്ല ക്രൈസ്തവരുടെ പിന്നെക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച ജെ. ബി. കോശി കമ്മീഷൻ അവരുടെ റിപ്പോർട്ട് സർപ്പിച്ചു 13 മാസം കഴിഞ്ഞിട്ടും അതു പുറത്തു വിടാനോ അതിന്മേൽ തുടർ നടപടി സ്വീകരിക്കാനോ സർക്കാർ തയ്യാറാവാത്തത് തികച്ചും നിരാശ ജനകമാണ് എന്നും അതിനാൽ ജെ. ബി. കോശി കമ്മീഷൻ ഉടൻ നടപ്പിലാക്കണമെന്നും സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടർ ഫാ. റിജോയ് പഴയാറ്റിൽ, ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ സമിതി ഡിറക്ടർ ഫാ. നൗജിൻ വിതയത്തിൽ, പ്രസിഡന്റ് അഡ്വ. ഈ. ടി തോമസ്, ടെൽസൻ കോട്ടോളി സെക്രട്ടറി സിജു തെക്കിനിയത്തു എന്നിവർ സമിതിക്കു വേണ്ടി അപേക്ഷ സർപ്പിക്കാൻ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!