മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ജെ ജോജി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജെസിഐ ചാലക്കുടി, വീക്കെന്റ് ടര്‍ഫ് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ജെ ജോജി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രഞ്ജിത്ത് പോള്‍ ചുങ്കത്ത് അധ്യക്ഷനായി. സന്ദീപ് തെക്കന്‍, ആല്‍ബിന്‍ വര്‍ഗീസ്, ചാക്കോ പടിക്കല, ജോസ് മാളിയേക്കല്‍, ബിജു പെരേപ്പാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 20 സെന്റ് സ്ഥലത്ത് 25ഓളം വരുന്ന അംഗങ്ങളാണ് കൃഷിയിറക്കിയത്. പൂക്കള്‍ വില്പന നടത്തി കിട്ടിയ പണം വയനാടിലെ ദുരിതബാധിതര്‍ക്ക് കൈമാറി.