കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ ചാപ്പാറ, ലക്ഷം വീട് കോളനിയുടെ പരിസരത്ത് വച്ച് മനോജ് എന്നയാളെ കഴുത്തിൻെറ പിന്നിൽ കുത്താൻ ശ്രമിച്ച കേസിലെ പ്രതി പുല്ലൂറ്റ് പാറക്കൽ വീട്ടിൽ നിക്സൻ 31 വയസ്സ് , എന്നയാളെ കൊടുങ്ങല്ലൂർ പോലിസ് അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ ചാപ്പാറ എന്ന സ്ഥലത്ത് ഇന്ന പുലർച്ചെ അലുമിനിയം ഫാബ്രിക്കേഷൻ പണിക്കാരനായിരുന്ന നിക്സന്, മനോജ് ജോലി നൽകാത്തതിലും പണം നൽകാത്തതിലുമുള്ള വൈരാഗ്യത്താൽ മോട്ടോർ സൈക്കിളിൽ പോവുകയായിരുന്ന മനോജിനെ നിക്സൻ വഴിയിൽ കാത്ത് നിന്ന് തടഞ്ഞ് നിർത്തി മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കഴുത്തിൻെറ പിന്നിൽ കുത്തുകയും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ നിക്സൺ മോഡേൺ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ നിക്സനെ അന്വേഷണത്തിനിടയിൽ പുല്ലൂറ്റിൽ നിന്നും കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായത്. കൊടുങ്ങല്ലൂർ പോലിസ് ഇൻസ്പെക്ടർ അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർ സജിൽ, സിവിൽ പോലിസ് ഓഫിസർമാരായ ബിനിൽ ,ഗോപേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.