പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.
കുഴൂർ ഗ്രാമ പഞ്ചായത്തിൽ ജൻ ശിക്ഷൻ സൻസ്ഥാൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ബ്യൂട്ടീഷൻ , ഹാൻഡ് എംബ്രോയിഡറി കോഴ്സുകൾക്ക് സമാപനം കുറിച്ച് കൊണ്ട് നടന്ന Expo 24 പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിജി വിൽസർ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ്കുമാർ, വാർഡ് മെമ്പർമാരായ സേതുമോൻ ചിറ്റേത്ത് , നന്ദിത വിനോദ്, റിൻസി ഷൈജൻ, ഇഡിഇ പ്രിയങ്ക, ജെ എസ് എസ് പ്രതിനിധി വിന്ന്യ എന്നിവർ പങ്കെടുത്തു. മെഹന്തി ഡിസൈനിംഗ്, ഫാഷൻ ഷോ, ഹാൻഡ് എംബ്രോയിഡറി പ്രദർശനവും വിജയികൾക്ക് അനുമോദനവും നൽകി.