ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സന്ദര്‍ശിക്കുമ്പോഴാണ് തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി മുരളീധരന് മന്ത്രിയെ കാണുന്നത്. തന്റെ ദയനീയാവസ്ഥ മന്ത്രിയോട് പറഞ്ഞു.
ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സന്ദര്‍ശിക്കുമ്പോഴാണ് തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി മുരളീധരന് മന്ത്രിയെ കാണുന്നത്. തന്റെ ദയനീയാവസ്ഥ മന്ത്രിയോട് പറഞ്ഞു. 66 വയസുള്ള ഭാര്യ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിപിഎല്‍ വിഭാഗത്തിലാണെങ്കിലും ചികിത്സാ കാര്‍ഡില്ല. മരുന്ന് വാങ്ങാന്‍ കാശില്ല. കഷ്ടപ്പാടാണ്. മക്കളില്ല, ആരുമില്ല സഹായിക്കാനെന്നും നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.
ഞങ്ങളുണ്ട്, സഹോദരങ്ങളായി ഞങ്ങളുണ്ട് എന്ന് പറഞ്ഞ് മന്ത്രി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. ജനറല്‍ ആശുപത്രിയിലെ അവരുടെ ചികിത്സയും മരുന്നും ഉറപ്പാക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.