വൈകീട്ട് ഏഴ്മണിയോടെ അടുക്കള ഭാഗത്തെ ഇഷ്ടിക അടർന്നു വീഴുകയും തുടർന്ന് മേൽക്കൂരയടക്കം നിലം പതിക്കുകയായിരുന്നു. മഴയിൽ ചുവരുകൾ കുതിർന്നതായി സംശയം തോന്നിയതിനാൽ അടുക്കളയിൽ നിന്നും സാധനങ്ങൾ നേരത്തെ മാറ്റിയിരുന്നു.സംഭവ സമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നത് വലിയ അപകടം ഒഴിവായി . വീട്ടുകാർ സുരക്ഷിത സ്ഥലത്തേക്ക് മാറി.
ഞായറാഴ്ച്ച പെയ്ത ശക്തമായ മഴയിൽകൊന്നക്കുഴി മൂഞ്ഞേലി ആൻ്റുവിൻ്റെ വീടിന്റെ അടുക്കളയുടെ മേൽക്കൂര നിലം പതിച്ചു
