അന്നമനട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേലചന്ത പ്രസിഡന്റ് പി. വി വിനോദ് ഉദ്ഘാടനം ചെയ്തു.വിവിധയിനം നാടൻ പച്ചക്കറി വിത്തുകൾ, ചെണ്ടുമല്ലി തൈകൾ, ടിഷ്യൂ കൾചർ വാഴ, വിവിധയിനം ഫല വൃക്ഷ തൈകൾ,പച്ചക്കറി തൈകൾ,അലങ്കാര ചെടികൾ, ഔഷധ സസ്യങ്ങൾ, ജൈവവളങ്ങൾ, കർഷകരിൽ നിന്നും സംഭരിച്ച നേന്ത്രക്കായ, മറ്റു പച്ചക്കറികൾ എന്നിവ വിപണനത്തിനായി ഒരുക്കിയിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ സതീശൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ KA ഇഖ്ബാൽ , കെ.എ ബൈജു, KK രവിനമ്പൂതിരി , ഡേവിസ് കുര്യൻ,ഷീജ നസിർ , CK ഷിജു, സുനിത സജിവൻ കൃഷി ഓഫിസർ ബിജു മോൻ എന്നിവർ സംസാരിച്ചു കർഷക സഭയും വിള ഇൻഷുറൻസി നെ കുറിച്ച് ക്ലാസ്സും ഉണ്ടായി.
ഞാറ്റുവേലചന്ത ഉദ്ഘാടനം ചെയ്തു
