Channel 17

live

channel17 live

ഞാറ്റുവേല ചന്ത

പരിയാരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മായ ശിവദാസൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി.ഷീബ ഡേവീസ് ധ്യക്ഷയായിരുന്നു.പരിയാരം കൃഷി ഓഫീസർ ഡോ. ജാസ്മിൻ തോമസ് യോഗത്തിന് സ്വാഗതം പറഞ്ഞു. ബ്ളോക്ക് സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.സി.വി ആൻറണി, സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.ഷാജു ജോസഫ് , വാർഡ് മെന്പർമാരായ ശ്രീമതി. ആനി ജോയി, ശ്രീമതി.ഡാർലി പോൾസൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും പരിയാരം സീനിയർ കൃഷി അസിസ്റ്റൻറ് ശ്രീ. അജി ക.ജി. നന്ദി പറയുകയും ചെയ്തു.വിവിധ കാർഷിക കർമസേനയിലെ അംഗങ്ങൾ, കുടുംബ ശ്രീ അംഗങ്ങൾ, കർഷകർ,മുൻ കാർഷിക വികസനസമിതി അംഗങ്ങൾ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ്മാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!