തോളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി നിര്‍വ്വഹിച്ചു. തോളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ജോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പി. മനീഷ പദ്ധതി വിശദികരണം നടത്തി.
വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷീന വില്‍സണ്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ഹരിനാരായണ്‍, പി.എന്‍ ഡേവിസ്, കൃഷി അസിസ്റ്റന്റുമാരായ ആശ വില്‍സണ്‍, ലിജി പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. പച്ചക്കറി വിത്തുകള്‍, കുരുമുളക് തൈകള്‍, നാടന്‍ തെങ്ങിന്‍ തൈകള്‍ എന്നിവയാണ് ഞാറ്റുവേല ചന്തയില്‍ വില്‍പ്പനയ്ക്കായി എത്തിയിട്ടുള്ളത്.