Channel 17

live

channel17 live

ഞാറ്റുവേല ചന്ത ആരംഭിച്ചു

കൊരട്ടി: കൊരട്ടി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. ജൂൺ 12 മുതൽ 18 വരെയാണ് ചന്ത കൊരട്ടി യിൽ നടക്കുന്നത്.മുൻ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻ്റ് അഡ്വ. കെ. എ ജോജി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ സിന്ധു രവി,വാർഡ് മെമ്പർ ജയ്നി ജോഷി,സെക്രട്ടറി സനൽകുമാർ എൻ. ജി എന്നിവർ ആശംസകളർപ്പിച്ചു. “മണ്ണറിവ് പൊന്നറിവ് ” എന്ന വിഷയത്തിൽ എൻ. കെ തങ്കരാജ് സെമിനാർ നയിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എം. കെ.സുഭാഷ് സ്വാഗതവും,ബോർഡ് മെമ്പർ പി.ബി രാജു നന്ദിയും പറഞ്ഞു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!