മൂഴിക്കുളം ശാലയുടെ ആഭിമുഖ്യത്തിൽ വേൾഡ് ലോക്കലൈസേഷൻ ദിനം, യോഗാദിനം ,സംഗീത ദിനം, തിരുവാതിര ഞാറ്റുവേലാരംഭം എന്നിവ ഒരുമിച്ചു വരുന്ന ജൂൺ 21 ന് ഞാറ്റുവേല ഫെസ്റ്റിവൽ സംഘടിപ്പിച്ചു . അജിത ശ്രീധർ യോഗക്ലാസ്സോടെ ആയിരുന്നു തുടക്കം.തുടർന്ന് നേപത്ഥ്യആദർശിൻ്റെ മിഴാവ്.മൂഴിക്കുളം ശാല ഫൗണ്ടേഷൻ്റെ ഉദ്ഘാടനം, പ്രഭാഷണങ്ങൾ, ശില്പശാല, കാർബൺ നൂട്രൽ അടുക്കള ,നാട്ടു ചന്ത തണ്ണീർപന്തൽ, രാജി പിഷാരസ്യാരുടെ പോർട്രയിറ്റ് ഡ്രോയിംഗ്, കുരുത്തോലകളരി, പാട്ടോർമ്മകളുടെ പൗർണ്ണമി പുസ്തക ചർച്ച, വിവേക് മൂഴിക്കുളം, പരമേശ്വരൻ മൂഴിക്കുളം, ശ്രീറാം ശ്രീധർ, രമേഷ് ചാലക്കുടി എന്നിവർ പങ്കെടുക്കുന്ന മഴരാഗങ്ങൾ, നിഷ സുഭാഷിൻ്റെ ഭരതനാട്യം, ആടലോടകം അടുക്കള, നടീൽ വസ്തുക്കൾ വിത്തുകൾ എന്നിവയുടെ പ്രദർശനം മുതലായവ ഉണ്ടായി . വി. എസ്. സുഭാഷ്, ഡോ. എം.പി.മത്തായി, പാറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വി ജയദേവൻ, വാർഡ് മെമ്പർ സി.എം. ജോയി, ഇ.പി. അനിൽ, വി.കെ.ശ്രീധരൻ, സനൽ പോറ്റി , ജോൺ ബേബി , ഗോപിനാഥൻ ശിവരാമപിള്ള , രമേശ് കുറുമശ്ശേരി, കെ.പി. ആൻ്റണി , ബാബു കുറുമശ്ശേരി,ടി.ആർ പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഞാറ്റുവേല ഫെസ്റ്റിവൽ സംഘടിപ്പിച്ചു
