ഇരിങ്ങാലക്കുട : നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ഒമ്പതാം ദിവസം കലാ സാംസ്കാരിക സംഗമത്തിൻ്റെ ഉദ്ഘാടനം രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം. എൽ. എ. ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കഥാകൃത്ത് അഷ്ടമൂർത്തി മുഖ്യപ്രഭാഷണം നടത്തി. യുവകവി ദുർഗ്ഗ പ്രസാദ് പങ്കെടുത്ത് സംസാരിച്ചു . ഇരിങ്ങാലക്കുടയിലെ വിവിധ സംഘടനകളെ ആദരിച്ചു. വേണുജി , അഡ്വ. സതീഷ് വിമലൻ , കൗൺസിലർമാരായ പി.ടി. ജോർജ്ജ് , സാനി സി.എം., മിനി ജോസ് ചാക്കോള എന്നിവർ പ്രസംഗിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാർ , മുൻസിപ്പൽ സെക്രട്ടറി തുടങ്ങിയ വരും പങ്കെടുത്തു . സംഗമ സാഹിതിയുടെ ആഭിമുഖ്യത്തിൽ ബോബി ജോസിൻ്റെ ലിoഗ നീതിയുടെ സാമൂഹ്യ പാഠങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം ചർച്ച നടന്നു . തുടർന്ന് കാർഷിക സെമിനാർ , കലാഭവൻ ജോഷിയുടെ മെഗാഷോ എന്നിവയും നടന്നു. ഞാറ്റുവേല മഹോൽസവം ഞായറാഴ്ച വൈകീട്ട് സമാപിക്കും. 4 മണിക്ക് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും .
ഞാറ്റു വേല – കലാ സാംസ്കാരിക സംഗമം നടത്തി
