സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, ട്രേഡ് യൂണിയൻ സംഘാടകനും കലാ- സാംസ്കാരിക രംഗത്തെ പ്രോജ്ജ്വലനായ ടി.എൻ നമ്പൂതിരിയുടെ 46-ാം ചരമവാർഷിക ദിനാചരണം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു.ടി.എൻ സ്മാരക സമിതി സെക്രട്ടറി കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. ടി എൻ നമ്പൂതിരി സ്മാരക അവാർഡ് സ്കൂൾ അദ്ധ്യാപകനായും നിരവധി വിദ്യാലയ ബാൻ്റ് സംഘങ്ങൾക്ക് ആചാര്യനായിക്കുകയും ചെയ്ത എസ്.ജി ഗോമാസ് മാസ്റ്റർക്ക് ടി. എൻ സ്മാരക സമിതി പ്രസിഡന്റ് ഇ.ബാലഗംഗാധരൻ അവാർഡ് സമർപ്പണവും നടത്തി. സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സുധീഷ്, കെ.എസ് ജയ എന്നിവർ സംസാരിച്ചു., സി പി ഐ ജില്ലാ കൗൺസിൽ അംഗം അനിതാ രാധാകൃഷ്ണൻ, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ, ടി.എൻ കൃഷ്ണദാസ് എന്നിവർ സന്നിഹിതരായിരുന്നു. സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും സി പി ഐ മണ്ഡലം അസി സെക്രട്ടറി എൻ.കെ ഉദയപ്രകാശ് നന്ദിയും പറഞ്ഞു.