Channel 17

live

channel17 live

ടി.ബി ബോധവല്‍ക്കരണ ക്ലാസ് നടത്തി

പുതുതലമുറയില്‍ നിന്നും ക്ഷയരോഗത്തെ നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജില്ലാ ടി.ബി സെന്ററിന്റെ നേതൃത്വത്തില്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ടി.ബി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയില്‍ 2600 കുട്ടികള്‍ പങ്കെടുത്തു. ക്ഷയരോഗമുക്ത പ്രതിജ്ഞയും രോഗത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ചുമ മര്യാദകള്‍, രോഗ ലക്ഷണങ്ങള്‍, രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസുകളും നടന്നു.

ജില്ലാ ടി.ബി സെന്റര്‍ എസ്.ടി.എസ് എം.ആര്‍. സുനിത, ജില്ലാ പി.പി.എം കോര്‍ഡിനേറ്റര്‍ കെ. രാജലക്ഷ്മി, സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഗ്‌നസ്സ്, സ്‌കൂള്‍ ലീഡര്‍ ദേവി കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!