ചിറയ്ക്കൽ :- പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവയ്ക്കുകയും ഒരു പൊതു പ്രവർത്തകന് വേണ്ട മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്ത നേതാവായിരുന്നു ടി.വി.ബാബുവെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ അഭിപ്രായപ്പെട്ടു.കെ പി എം എസ് തൃശ്ശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച, കെ പി എം എസ് മുൻ സംസ്ഥാന പ്രസിഡൻറും ജനറൽ സെക്രട്ടറിയുമായിരുന്ന ടി.വി.ബാബു 4-ാം വാർഷിക അനുസ്മരണ സ്മൃതി സംഗമ സമ്മേളനം ചിറക്കലിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാരവാഹികളായ സി.എ.ശിവൻ, പി.കെ.രാധാകൃഷ്ണൻ,പി.കെ.സുബ്രൻ, പി.സി.വേലായുധൻ, പി.കെ.ശിവൻ, വത്സല നന്ദനൻ, കെ.ടി.ചന്ദ്രൻ എന്നിവർ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡൻ്റ് പി.വി.ഉമേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇ.കെ.മോഹൻദാസ് സ്വാഗതവും ഖജാൻജി പി.സി. ബാബു നന്ദിയും പറഞ്ഞു.രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്കും ചടങ്ങുകൾക്കും തൃശ്ശൂർ യൂണിയൻ നേതാക്കളായ കെ.എസ്.വിമൽ, ടി.എം.സുബ്രഹ്മണ്യൻ, പി.വി.ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
ടി.വി.ബാബു പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ച നേതാവ് – കെ പി എം എസ്
