പുത്തൻചിറ ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ രൂപ ചിലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയിലൂടെ 7 വനിതകൾക്ക് സ്വയംതൊഴിൽ സംരംഭത്തിനായി ടൂവീലർ വിതരണം ചെയ്തു. ഇ.എം സ് സ്മാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി കൊടുങ്ങല്ലൂരിന്റെ പ്രിയപ്പെട്ട എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് AP വിദ്യാധരൻ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വാസന്തി സുബ്രഹ്മണ്യൻ ,വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റിചെയർ പേഴ്സൻ ശ്രീമതി രേണുക , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സംഗീത അനീഷ് തുടങ്ങി ജനപ്രതിനിധികളും , അസിസ്റ്റന്റ് സെക്രട്ടറി ആന്റോ മാർട്ടിൻ , കുടുംബശ്രീ ചെയർപേഴ്സൺ സിനി അനിൽകുമാർ ഉൾപ്പെടെ സിഡിഎസ് അംഗങ്ങളും പങ്കെടുത്തു.
ടൂവീലർ വിതരണം ചെയ്തു
