പുതുക്കാട് : തൃക്കൂർ മതിക്കുന്ന് സ്വദേശി താണിക്കുടം വീട്ടിൽ മോഹനൻ 52 വയസ്സ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കല്ലൂർ കോട്ടായി സ്വദേശി കോലോത്തുപറമ്പിൽ വീട്ടിൽ മുഷിക്കണ്ണൻ എന്ന് വിളിക്കുന്ന സുബിൻ 34 വയസ് എന്നയാളെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
30-04-2025 തിയ്യതി പുലർച്ചെ 02.00 മണിയോടെയാണ് മോഹനനും സുബിനും മറ്റും ചേർന്ന് ടൂർ പോയ കാർ തിരികെ കൊടുക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താലാണ് മോഹനനെ കാറിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മോഹനന്റെ പരാതിയിൽ പുതുക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുതുക്കാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കസും, മദ്യലഹരിയിൽ മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ച കേസും, പീച്ചി പോലീസ് സ്റ്റേഷനിൽ ഗഞ്ചാവ് ബീഡി ഉപയോഗിച്ചതിനുള്ള കേസുമുണ്ട്.
പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ സബ് ഇൻസ്പെക്ടർമാരായ പ്രദീപ് എൻ, കൃഷ്ണൻ , എ എസ് ഐ ജോബി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനേഷ് ,അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.