Channel 17

live

channel17 live

ട്രാംവെ റോഡിന് ശാപമോക്ഷം

തുരുമ്പെടുത്ത് കിടന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്തു.

ചാലക്കുടി: വർഷങ്ങളേറെയായി ട്രാംവെ റോഡിനരികിൽ , അടിപാതക്ക് സമീപം തുരുമ്പെടുത്ത് കിടന്നിരുന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. വിവിധ കേസുകളിൽ പെട്ട് ജോയിന്റ് RTO പിടിച്ച വാഹനങ്ങളാണ് , ട്രാംവെ റോഡരുകിൽ വർഷങ്ങളായി ഇട്ടിരുന്നത്.

വാഹനങ്ങൾ തുരുമ്പെടുത്ത് തുടങ്ങിയതോടെ, സമീപത്തുകൂടി മറ്റ് വാഹനങൾക്കും കാൽനടക്കാർക്കും യാത്ര ദുഷ്കരമായി.
വാഹനങ്ങൾ ഇട്ടിരുന്ന സ്ഥലം കാട് പിടിച്ചതോടെ ഇഴജന്തുക്കളുടെ ശല്യവും, മാലിന്യ നിക്ഷേപവും വർദ്ധിക്കുകയും സമീപ വാസികൾക്കും, AEO ഓഫീസ് ഉൾപ്പെടെയുള്ളവക്കും വലിയ ദുരിതങ്ങളായി മാറി.

അടിപാത തുറന്നതോടെ ട്രാംവെ വഴിയുളള വാഹനങ്ങളുടെ തിരക്ക് വർദ്ധിക്കുകയും, വഴിയരികിൽ കിടക്കുന്ന വാഹനങ്ങൾ വലിയ തടസ്സങ്ങൾ ആവുകയും ചെയ്തു. ഈ സാഹചര്യത്തിൽ വാഹനങ്ങൾ മാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ MLA യും നഗരസഭയും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടെങ്കിലും, നടപടി വൈകുകയായിരുന്നു.

ജില്ലാ വികസന സമിതി യോഗത്തിൽ, MLA സനീഷ് കുമാർ ജോസഫ് ഇക്കാര്യം അവതരിപ്പിക്കുകയും, ഇതിനെ തുടർന്ന് കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം, പഴയ വാഹനങ്ങൾ ലേലം ചെയ്യാനും , അടിയന്തിരമായി നീക്കം ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. ലേല നടപടികൾ അടിയന്തിരമായി പൂർത്തിയാക്കി, വാഹനങ്ങൾ മാറ്റാനുള്ള പ്രവർത്തികൾ ആരംഭിച്ചു.

MLA സനീഷ് കുമാർ ജോസഫ് , ചെയർമാൻ എബി ജോർജ്ജ് , വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു , ജോയിന്റ് RTO, കൗൺസിലർമാരായ ഷിബു വാലപ്പൻ, നിത പോൾ, ദിപു ദിനേശ്, സൂസമ്മ ആന്റണി, ജോജി കാട്ടാളൻ, തോമാസ് മാളിയേക്കൽ, K. P. ബാലൻ, എന്നിവർ സന്നിഹിതരായി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!