കൊമ്പടിഞ്ഞാമാക്കൽ ജംഗ്ഷനിൽ ഏറെക്കാലമായി നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം നേടാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമ്മിതി കൊമ്പിടിഞ്ഞാമക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തോംസൺ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സഹകരണ ത്തോടെ ഒരു ട്രാഫിക് വാർഡനെ ജംഗ്ഷനിൽ നിയോഗിച്ചു. ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുന്നതിനായി ജംഗ്ഷൻ മുഴുവനായും കവർ ചെയ്യപ്പെടുന്ന രീതിയിൽ അത്യാധുനിക ക്യാമറ സംവിധാനങ്ങൾ സെറ്റ് ചെയ്യുന്നതിന് ഉള്ള നടപടികളും ആരംഭിച്ചു .വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ ജെ ജോളിയുടെ അധ്യക്ഷതയിൽ ആളൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ബിനിഷ് KM ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ‘തോംസൺ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടർ .PT ബെന്നി പങ്കെടുത്തു.പി. പി.ജോഷി, ‘തോംസൺ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടർ തോമസ് ജോൺസൻ , ജോമോൻ പോണോളി, ഷാൻ്റി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ട്രാഫിക് വാർഡനെ നിയോഗിച്ചു
