മൂന്നു ട്രെയിനുകൾക്ക് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ പ്രധാന റയിൽവേ സ്റ്റേഷനുകളായ ആലുവ, അങ്കമാലി, ചാലക്കുടി എന്നിവടങ്ങളിൽ പുതിയതായി സ്റ്റോപ്പനുവദിച്ചതായി ബെന്നി ബഹനാൻ എം പി അറിയിച്ചു
മൂന്നു ട്രെയിനുകൾക്ക് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ പ്രധാന റയിൽവേ സ്റ്റേഷനുകളായ ആലുവ, അങ്കമാലി, ചാലക്കുടി എന്നിവടങ്ങളിൽ പുതിയതായി സ്റ്റോപ്പനുവദിച്ചതായി ബെന്നി ബഹനാൻ എം പി അറിയിച്ചു. ആലുവയിൽ നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രെസ്സിനും, അങ്കമാലിയിൽ തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രെസ്സിനും, ചാലക്കുടിയിൽ തിരുവനന്തപുരം മംഗലാപുരം എക്സ്പ്രെസ്സിനുമാണ് ആഗസ്ത് 18 മുതൽ സ്റ്റോപ്പനുവദിച്ചത്. പുതിയ സ്റ്റോപ്പുകൾ അനുദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര റയിൽ മന്ത്രി അശ്വനി വൈഷ്ണോ, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത് എന്ന് എം പി അറിയിച്ചു.