കോടശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി20 പാർട്ടി കോടശ്ശേരി പഞ്ചായത്തിൽ കോർണർ മീറ്റിംഗുകൾക്ക് തുടക്കം കുറിച്ചു. ഏപ്രിൽ 28 മുതൽ മെയ് 1 വരെ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഈ സമ്മേളനങ്ങൾ നടക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
കുറ്റിച്ചിറ ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം രണ്ടുകൈ, ചായ്പൻകുഴി എന്നീ പ്രദേശങ്ങളിൽ കോർണർ മീറ്റിംഗുകൾ നടത്തി. ചാലക്കുടി നിയോജകമണ്ഡല പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ് ഉദ്ഘാടനം നിർവഹിച്ചു. ജിത്തു മാധവന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ലീല സേവിയർ, സത്യൻ തണലിൽ,ജോജോ ഫെൻസർ, റീത്ത ടോമി, ഷീജ ജോയ്, ആൻറണി പുളിക്കൻ, പി.ഡി. വർഗീസ്, ഷിബു വർഗീസ് പെരേപ്പാടൻ, ജോർജ് മാർട്ടിൻ, നാരായണൻ ആറങ്ങാട്ടി, ഡോൺബോസ്കോ, പ്രദീപ് മഞ്ഞളി എന്നിവർ പ്രസംഗിച്ചു. ട്വന്റി20 പാർട്ടിയുടെ പ്രചാരണ പരിപാടികൾ അടുത്ത ദിവസങ്ങളിൽ തുടരും. കോടശ്ശേരി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രധാന നേതാക്കളുടെ നേതൃത്വത്തിൽ സജീവ പ്രചാരണം നടത്തുമെന്ന് പ്രതിനിധികൾ പറഞ്ഞു.