കൊടകര, മേയ് 13: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി20 പാർട്ടി കൊടകര പഞ്ചായത്തിൽ കോർണർ മീറ്റിംഗുകൾക്ക് തുടക്കം കുറിച്ചു. മേയ് 13 മുതൽ മേയ് 16 വരെ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഈ സമ്മേളനങ്ങൾ നടക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
കൊടകര ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം കൊടകര ഫ്ലൈഓവർ, വഴിയമ്പലം എന്നീ പ്രദേശങ്ങളിൽ കോർണർ മീറ്റിംഗുകൾ നടത്തി. ചാലക്കുടി നിയോജകമണ്ഡല പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ് ഉദ്ഘാടനം നിർവഹിച്ചു. കൊടകര മണ്ഡലം പ്രസിഡന്റ് സെബിൻ മാത്യു അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജോർജ് മാർട്ടിൻ, പി.ഡി. വർഗീസ്, ഡോൺബോസ്കോ ഷിബു വർഗീസ് പെരേപ്പാടൻ, ബോണി വെളിയത്ത്, ജിത്തു മാധവ്, ലീല സേവിയർ, ഷീജ ജോയ്, മേരി ജോസഫ് മണവാളൻ, മാത്യു, വർഗീസ് മാത്യു., ജോയ്..ജൂഡി, വർഗീസ് ടി ഐ , എന്നിവർ പ്രസംഗിച്ചു.
ട്വന്റി20 പാർട്ടി ഇതിനകം കോടശ്ശേരി, മേലൂർ, പരിയാരം പഞ്ചായത്തുകളിൽ 50-ലധികം കോർണർ മീറ്റിംഗുകൾ നടത്തിയിട്ടുണ്ട്. കൊടകരയിലെ എല്ലാ വാർഡുകളിലും സജീവ പ്രചാരണം നടത്തുമെന്നും എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികൾ നിൽക്കുമെന്നും പ്രതിനിധികൾ വ്യക്തമാക്കി.
- സെബിൻ മാത്യു
(കൊടകര മണ്ഡലം പ്രസിഡന്റ്, ട്വന്റി20)
📞 +91 85898 22529