ട്വന്റി20 പാർട്ടി ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സണ്ണി ഡേവിസ് അധ്യക്ഷത വഹിച്ച യോഗം അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു.
കോടശ്ശേരി: ട്വന്റി20 പാർട്ടി കോടശ്ശേരി പഞ്ചായത്ത് കമ്മിറ്റിയും ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബും ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് S.N.D.P ഹാൾ, ചായ്പൻകുഴിയിൽ സംഘടിപ്പിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, സൈറ്റ് സേവേഴ്സ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ ഈ ക്യാമ്പിൽ 200-ലധികം പേർക്ക് സൗജന്യ ചികിത്സാ സേവനങ്ങൾ ലഭിച്ചു. ട്വന്റി20 പാർട്ടി ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സണ്ണി ഡേവിസ് അധ്യക്ഷത വഹിച്ച യോഗം അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ കാർഡിയോളജി, അസ്ഥിരോഗം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ ചികിത്സാ സേവനങ്ങൾ നൽകി. ഇതിനൊപ്പം 40 ഡ്രൈവർമാർക്ക് കണ്ണ് പരിശോധന നടത്തി സൗജന്യ കണ്ണട വിതരണവും ചെയ്തു.
അഡ്വ. കുഞ്ഞുമോൻ കന്യാടത്ത് (സെക്രട്ടറി, ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബ്), ജിത്തു മാധവ്,ലീല സേവിയർ , സത്യൻ തണലിൽ, ഷീജ ജോയ്, ആൻറണി പുളിക്കൻ ,റീത്ത ടോമി , എന്നിവർ സംസാരിച്ചു. ഈ സംഘടിത പ്രയത്നത്തിലൂടെ പ്രദേശവാസികൾക്ക് ഉയർന്ന നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുവാനും ഡ്രൈവർമാർക്ക് കണ്ണ് പരിശോധിച്ച് കണ്ണട വിതരണം നടത്തുവാനും സാധിച്ചു. ക്യാമ്പിന്റെ വിജയത്തിൽ സഹായിച്ച എല്ലാ സംഘടനകൾക്കും വ്യക്തികൾക്കും ട്വന്റി20 പാർട്ടി കോടശ്ശേരി പഞ്ചായത്ത് കമ്മിറ്റിയും ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബും നന്ദി പ്രകാശിപ്പിച്ചു.