കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്മെൻ്റ് കോ – ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 2025-26 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ യോഗം ചേർന്നു. തൃശൂർ ജില്ലാ കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിന് കമ്മിറ്റി ചെയർമാനും, പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപി അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ അവലോകനം നടത്തുകയും നടപ്പ് സാമ്പത്തിക സംവിധാനങ്ങളിലെ പോരായ്മകൾക്കുള്ള പരിഹാരം കണ്ടെത്തി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, വിവിധ ജില്ലാതല നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, കോർപ്പറേഷൻ മുൻസിപ്പൽ ചെയർപേഴ്സൺ, സെക്രട്ടറിമാർ, മറ്റു അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. പി.എ.യു പ്രൊജക്ട് ഡയറക്ടർ ടി.ജി അഭിജിത് സ്വാഗതം പറഞ്ഞു.