ആതുര സേവന രംഗത്ത് മികച്ച സേവനം നൽകുന്ന അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ വിഭാഗത്തിൽപെട്ട ഡോക്ടർമാരെ സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും, ‘കുട്ടി ഡോക്ടരിന്റെയും, അതിരപ്പിള്ളി റോട്ടറി ക്ലബ്ബിന്റെയും നേതൃത്യത്തിൽ വിദ്യാലയത്തിലെ കുട്ടി ഡോക്ടർമാർ ഡോക്ടർസ് ദിനം ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആതിര ദേവരാജൻ ഉൽഘാടനം നിർവഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ എം കെ ജിജി മോൻ മാസ്റ്റർ അധ്യക്ഷനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സൗമിനി മണിലാൽ മെമ്പർ കെ കെ റിജേഷ് എന്നിവർ ആശസകൾ അർപ്പിച്ചു ട്രൈബൽ മൊബൈൽ യൂണിറ്റ് ഡോക്ടറായി 13വർഷക്കാലമായി കോളനികളിൽ സേവനമനുഷ്ഠിച്ചു വരുന്ന ഡോ. ഷിനിൽ യു ഡി യ്ക്ക് കർമശ്രേഷ്ഠ അവാർഡ് നൽകി റോട്ടറി ക്ലബ്ബ് സെക്രട്ടറി ശ്രീ ലിജോ മത്തായി ആദരിച്ചു കൂടാതെ വെറ്റിലപ്പാറ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർമാരായ ഡോ. പ്രശാന്ത് മാത്യു, ഡോ. ഷെറിൽ ബെന്നി ആയുർവ്വേദം മെഡിക്കൽ ഓഫീസർ ഡോ. ജെസ്‌ലിൻ ജോസ് വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ സുനിൽ പി സ്, ഹോമിയോ ഡോക്ടർ, ഡോ.നീതു വേണുഗോപാൽ എന്നിവരെയും കുട്ടി ഡോക്ടർമാർ ആദരിച്ചു മറ്റു ആരോഗ്യ പ്രവർത്തകർ, സ്കൂൾ അധ്യാപകർ, റോട്ടറി ക്ലബ്ബ് അംഗങ്ങൾ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി ശ്രീമതി ഐ ആർ ലിജി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ അധ്യാപികയായ ശ്രീമതി ട്രീസ തോമസ് നന്ദി പ്രകാശിപ്പിച്ചു.
‘ഡോക്ടർ ദിനാചാരണം’ജി എച്ച് എസ് എസ് വെറ്റിലപ്പാറ
