Channel 17

live

channel17 live

ഡോൺ ബോസ്കോയിൽ മ്യൂസിക് അക്കാദമിക്ക് തുടക്കമായി

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളായ നൃത്തവും സംഗീതവും മിതമായ ചെലവിൽ അഭ്യസിക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ മ്യൂസിക് അക്കാദമിക്ക് തുടക്കമായി. പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രൊവിൻഷ്യൽ ഫാദർ ജോസ് കോയിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ റെക്ടർ & മാനേജർ ഫാദർ ജോസഫ് ഇലവനാൽ മുഖ്യതിഥികളെയും സദസ്സിനെയും സ്വാഗതം ചെയ്തു. പ്രിൻസിപ്പൽ ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ, വൈസ് റെക്ടർ ഫാദർ പ്രിൻസ് പുത്തനങ്ങാടി, വൈസ് പ്രിൻസിപ്പളും അഡ്മിനിസ്ട്രേറ്ററും ആയ ഫാദർ ജിൽസൻ എറിക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

കീ ബോർഡ്, പിയാനോ, വയലിൻ, ഗിറ്റാർ, ഡ്രംസ് എന്നിവക്ക്‌ പുറമെ വെസ്റ്റേൺ ഹിപ് ഹോപ്‌ ഡാൻസ്, ഇന്ത്യൻ ഫ്രീ സ്റ്റൈൽ ഡാൻസ്, വെസ്റ്റേൺ വൊക്കൽ , നാടകം എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിക്കും. ഇതിനായി 30 കീബോർഡും, 12 വയലിനും, 12 ഗിറ്റാറും ഡ്രം സെറ്റും ബാൻഡ് ഉപകാരണങ്ങളും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.

നവീകരിച്ച ജൂനിയർ സ്കൂളിൻ്റെ ആശീർവാദകർമ്മം പ്രൊവിൻഷ്യൽ ഫാദർ ജോസ് കോയിക്കൽ നിർവഹിച്ചു. സംഗീത സംവിധായകൻ സെജോ ജോണിന്റെ നേതൃത്വത്തിൽ മ്യൂസിക്ക് അക്കാദമി അംഗങ്ങൾ അവതരിപ്പിച്ച കലാവിരുന്നോടെ പരിപാടിക്ക് സമാപനം കുറിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!