സാഹിത്യ അക്കാദമി പ്രസിഡന്റും പ്രശസ്ത കവിയുമായ കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് ഡോൺ ബോസ്കോ സ്ക്കൂളിൽ പുസ്തകോത്സവം കേരള
സാഹിത്യ അക്കാദമി പ്രസിഡന്റും പ്രശസ്ത കവിയുമായ കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു.
ഡോൺ ബോസ്കോ സ്ക്കൂൾ മാനേജർ ഫാ.ഇമ്മാനുവൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സാഹിത്യ രംഗത്ത് പ്രശസ്തരായ സി രാവുണ്ണി, എസ് കെ വസന്തൻ, പ്രതാപ് സിംഗ്, വൈശാഖൻ തുടങ്ങിയവരെ ആദരിച്ചു. എഴുത്തുകാരായ രക്ഷിതാക്കൾ അരുൺഗാന്ധിഗ്രാം, വി വി ശ്രീല, പോൾ സെബാസ്റ്റ്യൻ, സിൻ്റി സ്റ്റാൻലി എന്നിവരേയും ആദരിച്ചു.
ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ഫാ.സന്തോഷ് മാത്യു, സെൻട്രൽ സ്ക്കൂൾ പ്രിൻസിപ്പാൾ ഫാ.മനുപീടികയിൽ, എൽ പി സ്ക്കൂൾ ഹെഡ്മിസ്ട്രസ് സി ഓമന, ഡയമണ്ട് ജൂബിലി ഓർഗനൈസിങ്ങ് സെക്രട്ടറി ലൈസ സെബാസ്റ്റ്യൻ, ഡയമണ്ട് ജൂബിലി കൺവീനർ ജോസ് പോൾ തളിയത്ത്, ഹയർ സെക്കൻ്ററി സ്ക്കൂൾ പി ടി എ പ്രസിഡൻറ് ടെൽസൺ കേട്ടോളി, സെൻട്രൽ സ്കൂൾ പി ടി എ പ്രസിഡൻ്റ് ശിവപ്രസാദ് ,എൽ പി സ്ക്കൂൾ പി ടി എ പ്രസിഡൻ്റ് സെബി മാളിയേക്കൽ, അദ്ധ്യാപിക കല ശ്രീജിത്ത്, എന്നിവർ പ്രസംഗിച്ചു.