Channel 17

live

channel17 live

ഡോൺ ബോസ്ക്കോ സ്കൂൾ പാർലമെന്റിന്റെയും വിവിധ ഹൗസുകളുടെയും ഉദ്ഘാടനം നടന്നു

2024 – 2025 അധ്യായന വർഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ക്യാപ്റ്റൻ ,വൈസ് ക്യാപ്റ്റൻ വിവിധ ഹൗസിലേക്കുള്ള ക്യാപ്റ്റൻമാർ, വൈസ് ക്യാപ്റ്റൻമാർ ,ക്ലാസ് ലീഡേഴ്സ് ,അസിസ്റ്റൻറ് ക്ലാസ് ലീഡേഴ്സ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിജ്ഞാവാചകം ചൊല്ലി ഭരണസാരഥ്യം ഏറ്റെടുത്തു.

ബംഗളൂരു പ്രൊവിൻസ് സ്കൂൾ കമ്മീഷൻ അംഗവും മണ്ണുത്തി ഡി ബി എച്ച് എസ് എസ് മുൻ അധ്യാപകനുമായ ശ്രീ. സി .എ ഫ്രാൻസിസ് വിവിധ ഹൗസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ റെക്ടർ& മാനേജർ ഫാദർ ജോസഫ് ഇലവനാൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ഫാദർ ജോസഫ് ഇലവനാൽ ക്യാപ്റ്റൻമാരെയും വൈസ് ക്യാപ്റ്റൻമാരെയും സാഷെയും ബാഡ്ജും അണിയിച്ചു. തുടർന്ന് ക്ലാസ്സ് ലീഡർ, അസിസ്റ്റൻറ് ക്ലാസ് ലീഡർ എന്നിവർക്ക് വൈസ് റെക്ടർ ഫാദർ പ്രിൻസ് പുത്തനങ്ങാടി ബാഡ്ജുകൾ സമ്മാനിച്ചു. പ്രിൻസിപ്പൽ ഫാദർ ജെയിംസ് പുത്തൻപറമ്പിൽ , വൈസ് പ്രിൻസിപ്പൽ& അഡ്മിനിസ്ട്രേറ്റർ ഫാദർ ജിൽസൺ എറിക്കാട്ട് , പി.ടി. എ പ്രസിഡൻറ് ശ്രീ റിൻസൺ പാറേക്കാട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിവിധ ഹൗസുകളിലെ കുട്ടികൾ ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിയുടെ കോർഡിനേറ്റർ ശ്രീമതി രൂപയുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!