Channel 17

live

channel17 live

ഡോ. രാജു ഡേവിസ് സ്കൂൾ സംസ്ഥാന ചെസ്സ് ചാമ്പ്യന്മാർ

ചാലക്കുടി സി. കെ. എം. എൻ.എസ്.എസ് .സ്കൂളിൽ വച്ച് നടന്ന സംസ്ഥാന അണ്ടർ 17 ചെസ്സ് ടൂർണമെന്റിൽ മാള ഡോ. രാജു ഡേവീസ് ഇൻറർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

ചാലക്കുടി സി. കെ. എം. എൻ.എസ്.എസ് .സ്കൂളിൽ വച്ച് നടന്ന സംസ്ഥാന അണ്ടർ 17 ചെസ്സ് ടൂർണമെന്റിൽ മാള ഡോ. രാജു ഡേവീസ് ഇൻറർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഫ്യൂച്ചർ ചെസ്സ് അക്കാദമി ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 141 സ്കൂളുകളിൽ നിന്നായി 500 ലധികം കുട്ടികൾ പങ്കെടുത്തു. അണ്ടർ 17 വിഭാഗത്തിൽ മിലൻ കെ ജയൻ, മുഹമ്മദ് അമാൻ, നവനീത് കൃഷ്ണ, അടേലിയോ അഗസ്റ്റോസ്, അഹമ്മദ് അഫിൻ, ശ്രീഹരി വി.എസ് എന്നിവരും അണ്ടർ 13 വിഭാഗത്തിൽ മാനസ് ജി പ്രതാപ്, രോഹിത് കെ ജയൻ, ആഗ്നേ. എ. മേനോൻ, ഓജസ് ജി പ്രതാപ് എന്നിവരും അണ്ടർ 9 വിഭാഗത്തിൽ പൃഥ്വി കെ മനോജ്, ഇഷാൻ കൃഷ്ണ, മേഘദർ എന്നിവരും വ്യക്തിഗത സമ്മാനങ്ങൾക്ക് അർഹരായി. ചാലക്കുടി എം.എൽ.എ. ശ്രീ. സനീഷ് കുമാർ ജോസഫ് സമ്മാനദാനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. കെ. ജി. മിനി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചാമ്പ്യന്മാരായ സ്കൂൾ ടീമിന് ഡോ. രാജു ഡേവീസ് ഇൻറർനാഷണൽ സ്കൂളിൽ സ്വീകരണം നൽകി. സ്വീകരണത്തിൽ സ്കൂൾ ചെയർമാൻ ഡോ. രാജു ഡേവീസ് പെരേപ്പാടൻ, പ്രിൻസിപ്പൽ ജിജി ജോസ് , ജോസഫ് ചിറയത്ത്, ഗോപി കെ പി, രശ്മി കെ, അഞ്ചു വി മേനോൻ, വിനീത പി. എച്ച്, റൂബൻ തോമസ്, കൃഷ്ണ സതീശൻ, അരുൺബോസ് എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!