Channel 17

live

channel17 live

“ഡ്രൈ ഡേ” ദിനത്തിൽ മദ്യവിൽപ്പന :യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : “ഡ്രൈ ഡേ” ദിനത്തിൽ മദ്യവിൽപ്പന നടത്തിയ യുവാവിനെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും അറസ്റ്റ് ചെയ്തു. കല്ലൂർ വില്ലേജിലെ ആദൂർ 33 കോളനിയിൽ കേരളപ്പിറവി ദിനത്തിൽ മദ്യവില്പന നടത്തിയ പള്ളിവളപ്പിൽ വീട്ടിൽ പ്രകാശൻ മകൻ പ്രഭാഷിനെയാണ് 10 ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യവുമായി അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ പി ആർ രഞ്ജു, സിവിൽ എക്സൈസ് ഓഫീസർ ഒ ബി ശോഭിത്ത്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ സി കെ ചന്ദ്രൻ, വി വി ബിന്ദുരാജ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സി വി ശിവൻ, പി എം ബാബു, എക്സൈസ് ഡ്രൈവർ കെ കെ സുധീർ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!