അവണൂര്‍ ഗ്രാമപഞ്ചായത്ത് തങ്ങാലൂര്‍ ഒന്നാം വാര്‍ഡില്‍ 108-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍വ്വഹിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയും അവണൂര്‍ ഗ്രാമപഞ്ചായത്ത് വിഹിതം നാല് ലക്ഷം രൂപയും വിനിയോയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചത്.
പുഴയ്ക്കല്‍ ബ്ലോക്ക് എ.എക്‌സ്.ഇ ചാന്തിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.കെ രാധാകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോംസണ്‍ തലക്കോടന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഞ്ജലി സതീഷ്, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തംഗം പി.വി ബിജു, വാര്‍ഡ് മെമ്പര്‍ ബിന്ദു സോമന്‍, അവണൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ജിഷ പ്രദീപ്, സുരേഷ് അവണൂര്‍, ഐ.ആര്‍ മണികണ്ഠന്‍, പി.എസ് കൃഷ്ണകുമാരി, സി.ബി സജീവന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരായ സി.ബി ഷിബു, ജോണി പുത്തിരി, അങ്കണവാടി വര്‍ക്കര്‍ അജിത രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.