Channel 17

live

channel17 live

തങ്ങൾപടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കടങ്ങോട് ഗ്രാമ പഞ്ചായത്തിൽ രണ്ടാം നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി ഭൂജല വകുപ്പ് നിർമ്മാണം പൂർത്തിയാക്കിയ തങ്ങൾപടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. 15.77 ലക്ഷം രൂപ ചിലവഴിച്ച് 40 കുടുംബങ്ങൾക്ക് പദ്ധതിയുടെ ഭാഗമായി കുടിവെള്ളം ലഭ്യമകും.

എ.സി മൊയ്തീൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അധ്യക്ഷയായി. ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ബി ജോഷിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് മുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമൻ, സ്ഥിരം സമിതി അധ്യക്ഷരായ ടി.പി ലോറൻസ്, ബീന രമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി, ഗ്രാമ പഞ്ചായത്ത് അംഗം രമ്യ ഷാജി, പി.എ മുഹമ്മദ്കുട്ടി, കെ.ആർ സിമി, ടെസ്സി ഫ്രാൻസിസ്, മുൻ വാർഡ് മെമ്പർ അഡ്വ. കെ.എം നൗഷാദ്, തങ്ങൾപടി കുടിവെള്ള കമ്മറ്റി പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!