തനിമ ഓണം സൗഹൃദ സംഗമം വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ജാതിയും വർഗ്ഗവും തിരിക്കാതെ മനുഷ്യരെ ഒന്നായി കാണുന്ന സന്ദേശമാണ് ഓണം ഉത്സവത്തിലൂടെ പ്രകടമാകുന്നതെന്ന് വി.ആർ സുനിൽകുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. സാഹിത്യവും,കവിതയുമൊക്കെ കാലഘട്ടത്തിൻറെ മാറ്റത്തിന് ഉപയോഗപ്പെടുത്താൻ കഴിയുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. തനിമ മാള ചാപ്റ്റർ മാള വ്യാപാര ഭവനിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ചാപ്റ്റർ പ്രസിഡന്റ് ഹബീബ് കൊച്ചുകടവ് അധ്യക്ഷത വഹിച്ചു. സുജൻ പൂപ്പത്തി, അനിയൻ ചിത്രശാല, ശ്രീധരൻ കടലായി, മോഹനൻ കുണ്ടൂർ കെ.എ സൈഫുദ്ദീൻ, പി.കെ മനാഫ്, നസ്റിൻ നിസാർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.