വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.യു. വിജയൻ ഉദ്‌ഘാടനം ചെയ്തു.
മുരിയാട് : പഞ്ചായത്ത് ശുചിത്വ സെമിനാർ നടത്തി. മൂന്നാം വാർഡ് തറയിലക്കാട് പനമ്പിള്ളി നഗർ അങ്കണവാടിയിൽ നടന്ന ചടങ്ങ് ആരോഗ്യ – വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.യു. വിജയൻ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.വൃന്ദകുമാരി അധ്യക്ഷത വഹിച്ചു.ബൊക്കാഷി ബക്കറ്റുകളുടെ വിതരണം പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത് നിർവഹിച്ചു. നിറവ് കോ.ഓർഡിനേറ്റർ മഞ്ജു വിശ്വനാഥ് സെമിനാർ നയിച്ചു. അംബിക മധു പ്രസംഗിച്ചു.