ഉദ്ഘാടനം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ നിർവഹിച്ചു.
നാട്ടിക ഗ്രാമ പഞ്ചായത്തിലെ തളിക്കുളം ബ്ലോക്ക് ഓഫീസ് നോർത്ത് റോഡിന്റെ ഉദ്ഘാടനം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ നിർവഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാട്ടിക ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമ്മിച്ചത്. 53 തൊഴിൽ ദിനങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡുമായി ബന്ധിക്കുന്ന 150 മീറ്റർ കോൺക്രീറ്റ് റോഡ് ഒരുക്കിയിട്ടുള്ളത്.
നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. തൊഴിലുറപ്പ് എ.ഇ ജ്യോതി, മെമ്പർമാരായ പി. നിഖിത, രാധാകൃഷ്ണൻ, ഐ. ഷാബി ജബാർ, സെന്തിൽകുമാർ, സുരേഷ് ഇയാനി, ഗ്രീഷ്മ സുഗിലേഷ്, സി.എസ് മണികണ്ഠൻ, കെ.ആർ ദാസൻ, കെ.ആർ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.