വലപ്പാട് : തളിക്കുളം സ്വദേശി കൊരയാട്ടുപറമ്പിൽ വീട്ടിൽ സുൽഫിക്കർ അലി 38 വയസ്സ് എന്നയാളുടെ വീട്ടിൽ നിന്ന് 5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷണം ചെയ്തു കൊണ്ടുപോയ സംഭവത്തിന് 2024 നവംബർ മാസത്തിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയും ആ വീട്ടിലെ ജോലിക്കാരിയുമായിരുന്ന തളിക്കുളം അറക്കാവിൽ വീട്ടിൽ ഫൗസിയയെ (43 വയസ്സ്) 2024 ഡിസംബർ 5 തിയ്യതി അറസ്റ്റ് ചെയ്തിരുന്നു. മോഷണ മുതലായ സ്വർണം വിൽക്കാൻ സഹായിച്ച രണ്ടാം പ്രതിയായ കോഴിക്കോട് കള്ളിയാട്ടുപറമ്പ് സ്വദേശി കെ പി വീട്ടിൽ രജീഷ് ബാബു എന്നറിയപ്പെടുന്ന റാഷിദ് 34 വയസ്സ് എന്നയാളെ വലപ്പാട് പോലീസ് കോഴിക്കോടു നിന്നും ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊടുവിൽ പിടികൂടി.വലപ്പാട് പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ് എം.കെ, സബ്ബ് ഇൻസ്പെക്ടർ വിനോദ്, എ എസ് ഐ ഭരതനുണ്ണി സിവിൽ പോലീസ് ഓഫീസർ പ്രണവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തളിക്കുളത്തെ വീട്ടിലെ സ്വർണമോഷണം ; മോഷണ മുതലായ സ്വർണം വിൽക്കാൻ സഹായിച്ച റാഷിദ് റിമാന്റിലേക്ക്
