പരിയാരം കടുങ്ങാട് മൂലേംകുടിയിൽ ദിവാകരന്റെ മകൻ ശ്രീകാന്ത് (25) ആണ് മരിച്ചത്.
പരിയാരത്ത് തിരുനാൾ പ്രദക്ഷിണത്തിനിടെ ബൈക്കിലേക്ക് പടക്കം പൊട്ടിത്തെറിച്ച് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം കടുങ്ങാട് മൂലേംകുടിയിൽ ദിവാകരന്റെ മകൻ ശ്രീകാന്ത് (25) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് ശ്രീകാന്ത് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച പരിയാരം ജംഗ്ഷനു സമീപമുള്ള കപ്പേളയിൽ തിരുനാളിനോടനുബന്ധിച്ച് പൊട്ടിച്ച പടക്കം സമീപത്ത് ബൈക്കിലിരുന്നിരുന്ന ശ്രീകാന്തിൻ്റെ സമീപം വീഴുകയായിരുന്നു. തുടർന്ന് ബൈക്കിന് തീപിടിക്കുകയും പെട്രോൾ ടാങ്ക് അടക്കം പൊട്ടിതെറിക്കുകയുമായിരുന്നു. ദേഹമാസകലം പൊള്ളലേറ്റയുവാവിനെ ആദ്യം ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.