മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് തിരുനെല്ലൂര്‍ സഖാവ്പടി റോഡിന്റെ ഉദ്ഘാടനം എം.എല്‍.എ മുരളി പെരുനെല്ലി നിര്‍വ്വഹിച്ചു. മുരളി പെരുനെല്ലി എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ദില്‍ന ധനേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ആലി, വാര്‍ഡ് മെമ്പര്‍ റഹീസ നാസര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്പേഴ്സന്മാരായ ഷീബ വേലായുധന്, ശ്രീദേവി ടീച്ചര്‍, മിനി മോഹന്‍ദാസ്, ജനപ്രതിനിധികളായ സുനീതി അരുണ്‍കുമാര്‍, അനിത ഗിരിജകുമാര്‍, എ.ഇ ഇ. ധന്യ എന്നിവര്‍ സംസാരിച്ചു.