മാളഃ തുമ്പരശ്ശേരി സെൻ്റ് മേരിസ് പള്ളിയിൽ കുരുക്കഴിക്കുന്ന മാതാവിൻ്റെ തിരുനാൾ നാളെ നടക്കും. രാവിലെ 10 ന് ഊട്ടുനേർച്ച വെഞ്ചിരിപ്പ്, പ്രസുദേന്തി വാഴ്ച, കൂടുതുറക്കൽ ശുശ്രൂഷ, തിരുനാൾ ദിവ്യബലി, സന്ദേശം എന്നിവ നടക്കും. ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികനാകും. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ നേർച്ച ഭക്ഷണ വിതരണവും ഓരോ മണിക്കൂർ ഇടവിട്ട് കുരുക്കഴിക്കുന്ന മാതാവിൻ്റെ നൊവേനയും ഉണ്ടാകും. വൈകിട്ട് 6. 30 ന് വിശുദ്ധ കുർബാന, സന്ദേശം, ആരാധന, തുടർന്ന് ജപമാല പ്രദക്ഷിണം എന്നിവ നടക്കും. തിരുനാൾ എട്ടാമിട ദിനമായ 27 ന് രാവിലെ 10 ന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, സന്ദേശം, നൊവേന, ജപമാല പ്രദക്ഷിണം എന്നിവ നടക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍, ബിനോയ് പൗലോസ്, ദേവസ്സി പള്ളിപ്പാടന്‍, വിത്സന്‍ പള്ളിപ്പാടന്‍, ഷാജു പള്ളിപ്പാടന്‍, വിനു സേവ്യാര്‍ തുടങ്ങിയവര്‍ അറിയിച്ചു.
തുമ്പരശ്ശേരി സെൻ്റ് മേരിസ് പള്ളിയിൽ കുരുക്കഴിക്കുന്ന മാതാവിൻ്റെ തിരുനാൾ നാളെ നടക്കും
